മുഖ്യമന്ത്രി ലണ്ടനിലെ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി


മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ തരണ്‍ ജിത്ത് സിംഗ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും അതിൽ എംബസിക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. പ്രതിരോധം, സ്പേസ് മേഖലകളിൽ നിക്ഷേപങ്ങൾക്കു സാധ്യതയുണ്ടെന്ന് അമേരിക്കൻ അംബാസഡർ അഭിപ്രായപ്പെട്ടു. ഫാർമസ്യൂട്ടിക്കൽ വാക്സിൻ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്. ആരോഗ്യ പ്രവർത്തകരെ അമേരിക്കയിലേക്ക് അയയ്ക്കുന്നതിലും അവർക്ക് നഴ്സിംഗ് വിദ്യാഭ്യാസം വിപുലീകരിച്ചു നിലവാരം ഉയർത്തുന്നതിലും അമേരിക്കൻ കമ്പനികളുമായി സഹകരണത്തിൽ ഏർപ്പെടുന്നതിനെപ്പറ്റിയും ചർച്ച നടന്നു. ടൂറിസം മേഖലയിൽ സഹകരണത്തിന്‍റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കൽ ടൂറിസം രംഗത്തെ സഹകരണം വഴി ആയുർവേദത്തെ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കാൻ സാധിക്കും.

കേരളത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ അംബാസഡർ വാഗ്ദാനം ചെയ്തു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ വി.പി. ജോയ്, സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, ധനകാര്യ (റിസോഴ്സസ് ) വകുപ്പ് ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി മുഹമ്മദ് വൈ. സഫിറുള്ള, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ സ്നേഹിൽ കുമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തു.

article-image

fghhfgn

You might also like

  • Lulu Exchange
  • Straight Forward

Most Viewed