വിമാനത്താവളം വഴി സ്വർണക്കടത്ത്; 2 കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റിലെ അനീഷ് മുഹമ്മദ്, നിതിൻ എന്നിവരെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും ഈ മാസം 29വരെ റിമാൻഡ് ചെയ്തു. നാല് ദിവസം മുൻപ് നടന്ന സ്വർണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഈ ഉദ്യോഗസ്ഥരിലേക്കെത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്തുവെച്ച് 4.8 കിലോഗ്രാം സ്വർണമാണ് ഡിആർഐ പിടികൂടിയത്. അന്നേ ദിവസം വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഈ ഉദ്യോഗസ്ഥരാണ് സ്വർണം ക്ലിയർ ചെയ്ത് കൊടുത്തതെന്നാണ് ഡിആർഐയുടെ കണ്ടെത്തൽ.
axszcxzcxzcx