അപകീർത്തിക്കേസിൽ ബിഹാർ ഹൈക്കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി

അപകീർത്തിക്കേസിൽ ബിഹാർ ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാറ്റ്ന കോടതി സമൻസിനെതിരെയാണ് കോടതിയെ സമീപിച്ചത്. ഹർജി തിങ്കളാഴ്ച കോടതി പരിഗണിക്കും. സൂറത്ത് കോടതിയിലെ നടപടി നേരിടുന്പോൾ തന്നെ ബിഹാറിലെ പാറ്റ്ന കോടതിയിലും രാഹുൽ ഗാന്ധിക്കെതിരെ സുശീൽ കുമാർ മോദി കേസ് നൽകിയിരുന്നു. എല്ലാ കള്ളൻമാരുടെയും പേരിനൊപ്പം മോദിയെന്നുണ്ടെന്ന രാഹുലിന്‍റെ പരാമർശത്തിനെതിരെയാണ് സുശീൽ പരാതി നൽകിയത്. ഇതിൽ രാഹുൽ ഗാന്ധിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ രാഹുൽ ഹാജരായില്ല. ഇതോടെ ഏപ്രിൽ 25ന് രാഹുലിനോട് നേരിട്ട് ഹാജരാകണമെന്ന് പാറ്റ്ന കോടതി ആവശ്യപ്പെട്ടു. ഈ നടപടിക്കെതിരെ രാഹുൽ ബിഹാർ ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരെ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ കോടതിയെ സമീപച്ചത്. മോദി പരാമർശത്തിൽ മാർച്ച് 23ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷത്തെ തടവ് വിധിച്ചിരിന്നു.
dfhdfh