ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്; ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാർത്ഥിയായേക്കും


ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഹുബ്ബള്ളി ധര്‍വാഡ് സെന്‍ട്രലില്‍ സ്ഥാനാര്‍ഥിയാകും. ബോംബെ കര്‍ണാടക മേഖലയില്‍ നിര്‍ണായക സ്വാധീനമുള്ള ലിംഗായത്ത് നേതാവാണ് ജഗദീഷ് ഷെട്ടര്‍. ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഷട്ടര്‍ ബിജെപി വിട്ടത്.

തന്നെ കോൺഗ്രസ് ഹൃദയപൂർവം സ്വാഗതം ചെയ്തെന്ന് മുൻ കർണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ പറഞ്ഞു. തുറന്ന മനസോടെയാണ് കോൺഗ്രസിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ക്ഷണിച്ചത് മല്ലികാർജുൻ ഖർഗെ മുതൽ ഡി കെ ശിവകുമാർ വരെയുള്ള നേതാക്കൾ ഒന്നിച്ചാണെന്നും രണ്ടാമതൊന്ന് ആലോചിക്കാതെ താൻ കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷെട്ടർ പറഞ്ഞു.
ഷെട്ടർ കോൺഗ്രസിന് മുന്നിൽ ഒരു ഡിമാൻഡുകളും മുന്നോട്ട് വച്ചിട്ടില്ലെന്ന് ഡി കെ ശിവകുമാർ വ്യക്തമാക്കി. കോൺഗ്രസ് ഒന്നും ഷെട്ടറിന് ഓഫർ ചെയ്തിട്ടുമില്ല. കോൺഗ്രസിൽ ചേരാൻ ഷെട്ടർ സ്വമേധയാ തീരുമാനമെടുത്തതാണെന്നും ശിവകുമാർ പറഞ്ഞു.

article-image

SDFFSD

You might also like

Most Viewed