ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പിൽ സൈനികന്‍ അറസ്റ്റില്‍


നാലു ജവാന്‍മാരുടെ മരണത്തിനിടയാക്കിയ ഭട്ടിന്‍ഡ സൈനിക ക്യാമ്പിലെ വെടിവയ്പ്പില്‍ ഒരു സൈനികന്‍ പിടിയിലായതായി പഞ്ചാബ് പോലീസ്. കേസില്‍ നേരത്തെ സാക്ഷിയായിരുന്ന ദേശായി മോഹന്‍ എന്ന ജവാനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് വിവരം. കൊല്ലപ്പെട്ട ജവാന്‍മാര്‍ കഴിഞ്ഞിരുന്ന ബാരക്കില്‍നിന്ന് മുഖം മറച്ച രണ്ട് പേര്‍ ഓടി രക്ഷപെടുന്നതായി കണ്ടെന്ന് നേരത്തെ ഇയാള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ കള്ളം പറഞ്ഞതാണെന്നും കൊലപാതകത്തിന് പിന്നില്‍ ഇയാളാണെന്നും പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം.

കൊല്ലപ്പെട്ട നാലു പേരുമായുള്ള വ്യക്തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. കഴിഞ്ഞ ബുധനാഴ്ചയാണ് പഞ്ചാബിലെ ഭട്ടിന്‍ഡയിലുള്ള സൈനിക കാമ്പിനുള്ളില്‍ നാലു സൈനികര്‍ വെടിയേറ്റു മരിച്ചത്. ഭീകരാക്രമണത്തിന്‍റെ സാധ്യത ആദ്യഘട്ടത്തില്‍തന്നെ സൈന്യം തള്ളിയിരുന്നു.

article-image

SFDDFS

You might also like

  • Lulu Exchange
  • Straight Forward

Most Viewed