രാജ്യസഭാ അധ്യക്ഷന് നേരെ വിരൽ ചൂണ്ടി ജയാ ബച്ചൻ, വിമർശിച്ച് ബിജെപി

രാജ്യസഭാ നടപടിക്കിടെ സ്പീക്കർക്ക് നേരെ വിരൽ ചൂണ്ടിയ ജയാ ബച്ചൻ്റെ നടപടി വിവാദത്തിൽ. ഫെബ്രുവരി 9 ന് നടന്ന രാജ്യസഭാ നടപടിക്കിടെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധങ്കറിന് നേരെ സമാജ്‌വാദി പാർട്ടി എംപി വിരൽ ചൂടിയത്. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി രംഗത്തുവന്നു.
ഫെബ്രുവരി 9 ന് നടന്ന രാജ്യസഭാ നടപടികളുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. അദാനി കേസുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ഉണ്ടായ ബഹളത്തിനിടെ, ജയാ ബച്ചൻ ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായ ജഗ്ദീപ് ധങ്കറിന് നേരെ വിരൽ ചൂണ്ടി കോപത്തോടെ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. ജയാ ബച്ചൻ ഉപരാഷ്ട്രപതി സ്ഥാനത്തെ അപമാനിച്ചെന്നാണ് ബിജെപിയുടെ ആരോപണം.
പാർട്ടി മൂല്യങ്ങൾ പോലെ വിലകുറഞ്ഞ പ്രവർത്തിയാണ് ജയ ബച്ചൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ബിജെപി വക്താവ് അനുജ കപൂർ പറഞ്ഞു. എംപി സ്ഥാനത്തിന്റെ മാന്യതയെങ്കിലും കാത്തുസൂക്ഷിക്കണമായിരുന്നു. ഉപരാഷ്ട്രപതി സ്ഥാനത്തെ അപമാനിക്കുകയാണ് ജയാ ബച്ചൻ ചെയ്തതെന്നും അനുജ കപൂർ ആരോപിച്ചു.
a