അസഹനീയമായ മുട്ടുവേദന! ഭാരത് ജോഡോ യാത്ര നയിക്കല്‍ രാഹുല്‍ ഗാന്ധിക്ക് അത്ര എളുപ്പമോയിരുന്നില്ല: കെസി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രയെ നയിക്കല്‍ രാഹുല്‍ ഗാന്ധിക്ക് അത്ര എളുപ്പമുള്ള ഒന്നായിരുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. യാത്ര കേരളത്തിലെത്തി മൂന്നാം ദിവസം രാഹുല്‍ ഗാന്ധിക്ക് അസഹനീയമായ മുട്ടുവേദനയുണ്ടായിട്ടുണ്ടെന്ന് വേണുഗോപാല്‍ പറഞ്ഞു. അതിനാല്‍ താനില്ലാതെയുള്ള യാത്രയെ കുറിച്ച് ആലോചിക്കണമെന്ന് രാഹുല്‍ പറഞ്ഞതായും അദ്ദേഹം പറഞ്ഞു. യാത്രയില്‍ നിന്ന് രാഹുല്‍ പിന്മാറിയേക്കുമെന്ന് സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലേക്ക് തന്നെ നയിച്ചെന്നും വേണുഗോപാല്‍ പറഞ്ഞു. രാഹുലിന്റെ ദൃഡനിശ്ചയമാണ് യാത്ര പൂര്‍ത്തിയാക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ആദ്യ ദിനങ്ങളില്‍ അസഹനീയമായ മുട്ടുവേദന കാരണം യാത്ര നയിക്കാന്‍ മറ്റൊരാളെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് തന്നെ നിര്‍ബന്ധിതനാക്കി. വേദന കാരണം യാത്ര നയിക്കാന്‍ സഹോദരന് സാധിക്കില്ലെന്ന് പ്രിയങ്ക ഗാന്ധി രാഹുല്‍ പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ബാറ്റണ്‍ കൈമാറാനും പ്രിയങ്ക ആവശ്യപ്പെട്ടെ ന്നും വേണുഗോപാല്‍ പറഞ്ഞു. 'യാത്ര കേരളത്തിലേക്ക് പ്രവേശിച്ച് മൂന്നാം ദിനം രാഹുലിന്റെ മുട്ടുവേദന കൂടി. ഒരു രാത്രി എന്നെ രാഹുല്‍ വിളിച്ച് മുട്ടുവേദനയുടെ കാഠിന്യത്തെ കുറിച്ച് പറയുകയും മറ്റൊരു നേതാവിനെ കണ്ടെത്തി ക്യാമ്പയിന്‍ മുന്നോട്ട് കൊണ്ട് പോകാനും ആവശ്യപ്പെട്ടു', കെപിസിസി ഓഫീസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വേണുഗോപാല്‍ പറഞ്ഞു.
വളരേയെറെ ആശങ്കയുണ്ടായ ഈ സമയത്ത് രാഹുല്‍ കൈകള്‍ കൂട്ടിപ്പിടിച്ച് നിന്നു. ദൈവികമായ ഒരിടപെടലിന് വേണ്ടി പ്രാര്‍ത്ഥിച്ചു. അവസാനം രാഹുല്‍ നിര്‍ദേശിച്ച ഒരു ഫിസിയോതെറാപ്പിസ്റ്റ് അദ്ദേഹത്തിന്റെ മെഡിക്കല്‍ ടീമിനോടൊപ്പം ചേര്‍ന്നു. ദൈവത്താനുഗ്രഹത്താല്‍ അദ്ദേഹത്തിന്റെ വേദന സുഖപ്പെട്ടുവെന്നും വേണുഗോപാല്‍ പറഞ്ഞു. സെപ്തംബര്‍ 10നാണ് യാത്ര കേരളത്തിലെത്തിയത്. 19 ദിവസമാണ് കേരളത്തിന്റെ തെരുവിലൂടെ രാഹുല്‍ നടന്നത്.
DGBHDHDG