കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് കേന്ദ്രം; ഗുജറാത്തിൽ മോദി പാലിച്ചിരുന്നോ എന്ന് കോൺഗ്രസ്

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരെ ലോക്‌സഭയിൽ പ്രതിപക്ഷം. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മോദി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചിരുന്നോ എന്ന് കോൺഗ്രസ് എംപി അധിർ രഞ്ജന്‍ ചൗധരി ചോദിച്ചു. ആരോഗ്യമന്ത്രിക്ക് രാഹുലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ജോഡോ യാത്ര ഇഷ്ടപെടുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പെട്ടെന്ന് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്‍റെ ശ്രദ്ധ എത്തിയതിന്‍റെ കാരണമെന്താണെന്നു കാർത്തി ചിദംബരം ചോദിച്ചു. രാജ്യത്ത് നടക്കുന്ന മറ്റ് പരിപാടികൾക്കൊന്നും നിയന്ത്രണം ബാധകമല്ലേ എന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഭാരത് ജോഡോ യാത്ര മാറ്റിവയ്‌ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിക്ക് കത്തയച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്‍റെ വിമർശനം.
ryft