സാമ്പത്തിക തട്ടിപ്പ്; വിബിത ബാബുവിനെതിരെ പരാതിയുമായി പ്രവാസി

തിരുവല്ല മല്ലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതി. പാലാ സ്വദേശിയായ പ്രവാസിയാണ് പരാതി നൽകിയത്. ഇയാളെ കബളിപ്പിച്ച് 14 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പാലാ സ്വദേശിയായ പ്രവാസിക്കെതിരെ വിബിത ബാബുവും പരാതി നൽകിയിട്ടുണ്ട്. വക്കീൽ ഓഫീസിൽ കയറി തന്നെ ആക്രമിച്ചെന്നാണ് വിബിത ബാബുവിന്റെ പരാതി. അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയെ കബളിപ്പിച്ചെന്നും പലതവണയായി 14 ലക്ഷം രൂപ വിബിതയ്ക്ക് അയച്ചുകൊടുത്തെന്നുമാണ് പരാതിയിൽ പറയുന്നത്. പണം അയച്ചുനൽകിയതിന്റെ തെളിവുകളും പരാതിക്കാരന്‍ സമർപ്പിച്ചിട്ടുണ്ട്.
വിബിത ബാബുവിനെയും പിതാവിനെയും ഒന്നും രണ്ടും പ്രതികളായിട്ടാണ് തിരുവല്ല പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് വിബിത ബാബു പരാതിക്കാരനെതിരെ മറ്റൊരു പരാതി നൽകിയത്. തന്റെ ഓഫീസിൽ കയറി ദുരുദ്ദേശത്തോടെ പെരുമാറിയെന്നാണ് പ്രവാസിക്കെതിരായ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
hcfghcgh