ഡൽഹി മദ്യനയ അഴിമതിക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചു

ഡൽഹിയിലെ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ കവിതയ്‌ക്കെതിരെ ഇഡി കുറ്റപത്രം നൽകി. കേസിൽ ഉൾപ്പെട്ട ഇന്തോ സ്പിരിറ്റി കമ്പനിയിൽ കവിതയ്ക്ക് പരോക്ഷ ഓഹരിയുണ്ടന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മറ്റൊരു പ്രതിക്കെതിരെ നൽകിയ കുറ്റപത്രത്തിലാണ് കവിതയ്‌ക്കെതിരെയും പരാമർശമുള്ളത്. കവിത പ്രവർത്തിച്ചത് പ്രതിയായ അരുൺ രാമചന്ദ്രൻ പിള്ളയെ മുന്‍നിർത്തിയെന്നും ഇന്തോ സ്പിരിറ്റി കമ്പനിയിൽ 65 ശതമാനത്തോളം ഓഹരി കവിതയുടെ പേരിലാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
dfdhdf