വനിതകളുടെ ഡിജിറ്റൽ ശാക്തീകരണിത്തിനായി ഡിജിറ്റൽ ശക്തി 4.0 ക്യാമ്പയ്‌ൻ


പാൻ ഇന്ത്യ പദ്ധതിയായ ഡിജിറ്റൽ ശക്തി ക്യാമ്പയ്‌ന്റെ നാലാം ഘട്ടത്തിന് തുടക്കം കുറിച്ച് ദേശീയ വനിതാ കമ്മീഷൻ. ഡിജിറ്റൽ ശക്തി 4.0 എന്ന പേരിലാണ് ക്യാമ്പയ്ൻ ആരംഭിച്ചിരിക്കുന്നത്. സൈബർപീസ് ഫൗണ്ടേഷന്റെയും മെറ്റയുടെയും സഹകരണത്തോടെയാണ് ക്യാമ്പയ്ൻ ആവിഷ്‌കരിച്ചിരിക്കുന്നത്. ഡിജിറ്റൽ മേഖലയിൽ സ്ത്രീകളെ വൈദഗ്ധ്യമുള്ളവരാക്കുക എന്നതാണ് ക്യാമ്പയ്‌ന്റെ ലക്ഷ്യം.

ക്യാമ്പയ്ൻ സ്ത്രീ ശാക്തീകരണത്തിൽ ഒരു നാഴികക്കല്ലായി മാറുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു. രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കാനുള്ള വിവിധ ശ്രമങ്ങൾ കമ്മീഷൻ നടത്തുന്നു. സ്ത്രീകൾക്ക് സൈബർ സുരക്ഷ ഉറപ്പാക്കുകയാണ് ക്യാമ്പയ്‌നിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്.സാങ്കേതികവിദ്യ അവരുടെ നേട്ടത്തിനായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും അവർ വ്യക്തമാക്കി.

ക്യാമ്പയ്‌ന്റെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി ചർച്ചയും നടന്നു. സുനിത കൃഷ്ണൻ, ജനറൽ സെക്രട്ടറി, പ്രജ്വാല, സീനിയർ റിസർച്ച് ഓഫീസർ അശുതോഷ് പാണ്ഡെ, എൻസിഡബ്ല്യു, സുപ്രീം കോടതിയുടെ അഭിഭാഷകനും സിപിഎഫ് ഉപദേശകനുമായ പവൻ ദുഗ്ഗൽ, വീരേന്ദ്ര മിശ്ര, എഐജി, എസ്ഐഎസ്എഫ്, മധ്യപ്രദേശ് പോലീസ്, എൻസിഡബ്ല്യു, ഡയറക്ടർ പ്രീതി ചൗഹാൻ, ഡയറക്ടർ ഓപ്പറേഷൻസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

2018 ലാണ് സ്ത്രീകൾക്ക് ഡിജിറ്റൽ മേഖലയിൽ അവബോധം വളർത്തുന്നതിന് ഡിജിറ്റൽ ശക്തി ആരംഭിച്ചത്. പദ്ധതിയിലൂടെ ഇന്ത്യയിലെ 3 ലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് സൈബർ സുരക്ഷയും, അതിലെ വിദ്യകളും , മറ്റു വിദഗ്ധ വശങ്ങളെയും സംബന്ധിച്ച് അവബോധം വളർത്താൻ സാധിച്ചിട്ടുണ്ട്.പരിപാടിയുടെ മൂന്നാം ഘട്ടം ആരംഭിച്ചത് 2021 ലാണ്. ലെഫ്റ്റനന്റ് ഗവർണർ രാധാകൃഷ്ണ മാത്തൂർ, ലഡാക്കിലെ എംപി ജാംയാങ് സെറിംഗ് നംഗ്യാൽ എന്നിവരുടെ സാന്നിധ്യത്തിൽ എൻസിഡബ്ല്യു ചെയർപേഴ്സനാണ് പദ്ധതി അന്ന് ലോഞ്ച് ചെയ്തത്.

 

You might also like

Most Viewed