സോണിയാ ഗാന്ധിക്കും രാഹുൽ‍ ഗാന്ധിക്കും ഇഡി നോട്ടീസ്


കോൺഗ്രസ് നേതാക്കളായ രാഹുൽ‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. നാഷണൽ‍ ഹെറാൾ‍ഡ് കേസിൽ‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യം. ജൂൺ എട്ടിന് ഇഡിക്ക് മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. സംഭവത്തെ അപലപിച്ച് കോൺ‍ഗ്രസ് രംഗത്തെത്തി. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരാപിച്ചു. നാഷണൽ‍ ഹെറാൾ‍ഡ് കേസിൽ‍ നേരത്തെ ഇരുവർ‍ക്കും ഡൽ‍ഹി ഹൈക്കോടതി നോട്ടീസ് നൽ‍കിയിരുന്നു.

ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽ‍കിയ ഹർ‍ജിയിലായിരുന്നു നടപടി. നാഷണൽ‍ ഹെറാൾ‍ഡ് പത്രത്തിന്റെ കൈമാറ്റത്തിൽ‍ വഞ്ചനയും സാമ്പത്തിക തട്ടിപ്പും ആരോപിച്ചാണ് സുബ്രഹ്മണ്യൻ സ്വാമി ഹർ‍ജി നൽ‍കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed