പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ
കേന്ദ്രസർക്കാരിന്‍റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു ദിവസം നീളുന്ന പൊതുപണിമുടക്ക് ഇന്ന് അർധരാത്രി 12 ന് ആരംഭിക്കും. ചൊവ്വാഴ്ച അർധരാത്രി 12 വരെയാണു പണിമുടക്ക്. എല്ലാ മേഖലയും സ്തംഭിക്കുന്ന സാഹചര്യത്തിൽ പൊതുപണിമുടക്ക് ഫലത്തിൽ ഹർത്താലായി മാറാനാണു സാധ്യത. ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്.
കടകന്പോളങ്ങൾ അടഞ്ഞുകിടക്കും. പൊതുഗതാഗതവും സ്തംഭിക്കും. കെഎസ്ആർടിസി അവശ്യസർവീസ് നടത്തും.