ഇന്റർനെറ്റ് ഇല്ലാതെ ഓൺലൈൻ പണമിടപാടുകൾ നടത്താൻ യുപിഐ 123 പേ


ഫീച്ചർ‍ ഫോണുകൾ‍ക്ക് വേണ്ടി ആർ.ബി.ഐ പുതിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്‍റർ‍ഫേസ് (യു.പി.ഐ) സംവിധാനം അവതരിപ്പിച്ചു. നേരത്തെ, സ്മാർ‍ട്ട് ഫോൺ ഉപയോക്താക്കൾ‍ക്ക് വിവിധ ആപ്പുകൾ‍ വഴി ലഭിച്ചിരുന്ന സേവനം, പുതിയ സംവിധാനം വഴി ഇന്‍റർ‍നെറ്റ് സൗകര്യം ഇല്ലാത്ത ഫോണുകളിലും ലഭ്യമാകും. പുതിയ സംവിധാനത്തിന് യുപിഐ 123 പേ എന്നാണ് ആർ.ബി.ഐ പേര് നൽ‍കിയിരിക്കുന്നത്.

റിസർ‍വ് ബാങ്ക് ഗവർ‍ണർ‍ ശക്തികാന്ത് ദാസ് ആണ് ഈ സേവനം പുറത്തിറക്കിയത്. ഇന്ത്യയിലെ 40 കോടി ഫീച്ചർ‍ ഫോൺ ഉപയോക്താക്കൾ‍ക്ക് ഈ സേവനം ഉപകാരപ്പെടുമെന്ന് റിസർ‍വ് ബാങ്ക് വ്യക്തമാക്കി. മൂന്ന് ലളിതമായ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഉപയോക്താവിന് യുപിഐ 123 പേ പ്രയോജനപ്പെടുത്താൻ കഴിയും. ഇന്‍ററാക്ടീവ് വോയിസ് റെസ്പോൺസ് (ഐ.വി.ആർ) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം വഴി ഇടപാടുകൾ‍ നടത്തേണ്ടത്. മിസ്ഡ് കോൾ‍ ബെസ്ഡ് സംവിധാനവും ഈ സേവനം അനുവദിക്കും.

‘യുപിഐ 123 പേ സംവിധാനം സമൂഹത്തിലെ ദുർ‍ബല വിഭാഗങ്ങളെയും ഡിജിറ്റൽ‍ പേയ്‌മെന്റ് ഭൂമികയിലേക്ക് കൊണ്ടുവരും. ഇത് സാന്പത്തിക മേഖലയുടെ നൂതന സാധ്യതകളിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയർ‍ത്തും’ റിസർ‍വ് ബാങ്ക് ഗവർ‍ണർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed