ഹൽദി ചടങ്ങിനിടെ സ്ലാബ് തകർന്ന് കിണറിൽ വീണ് 11 മരണം


ഉത്തർപ്രദേശ് കുശിനഗറിൽ വിവാഹ ആഘോഷത്തിനിടെ അതിഥികൾ കിണറ്റിൽ വീണു. പെൺകുട്ടികളും സ്ത്രീകളും ഉൾപ്പെടെ 11 പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൽദി ചടങ്ങ് കാണാനായി ഇവർ കിണറിന് മുകളിൽ നിന്ന സ്ലാബ് തകർന്നാണ് അപകടം. ഭാരം താങ്ങാനാവാതെ കിണറിന് മുകളിലുള്ള ഇരുമ്പ് ഗ്രിൽ‍ പൊട്ടി വീഴുകയായിരുന്നു. 15 പേരെ നാട്ടുകാർ ചേർന്നു രക്ഷിച്ചു. 

മരിച്ചവരുടെ ബന്ധുക്കൾ‍ക്ക് നാലുലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതായി കുശിനഗർ‍ ജില്ലാ കളക്ടർ‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed