ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു

ആലപ്പുഴ ഹരിപ്പാട്ട് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനാണ് കുത്തേറ്റുമരിച്ചത്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം.
നന്ദുപ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഹരിപ്പാട് പോലീസ് അറിയിച്ചു. ലഹരിമരുന്ന് സംഘമാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു.