14 കോടിയുടെ ഹെറോയിനുമായി ഡൽഹിയിൽ വിദേശവനിത പിടിയിൽ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഹെറോയിനുമായി വിദേശ വനിത അറസ്റ്റിൽ. അന്താരാഷ്ട്ര വിപണിയിൽ 14.4 കോടി രൂപ വിൽമതിക്കുന്ന ഹെറോയിൻ ആണ് യുവതിയിൽ നിന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം ഹെറോയിനുമായി ഉഗാണ്ട സ്വദേശിനി അറസ്റ്റിലായത്. ദുബായിൽ നിന്നാണ് ഉഗാണ്ട സ്വദേശിനിയായ യുവതി ഡൽഹിയിലെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ബാഗ് പരിശോധിക്കുകയായിരുന്നു. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരമാണ് അറസ്റ്റ് എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ 19ന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 15 കോടി വിലമതിക്കുന്ന ഹെറോയിനുമായി കെനിയ സ്വദേശിനിയെ കസ്റ്റംസ് പിടികൂടിയിരുന്നു. ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഇവർ പിടിയിലായത്.