യുവതി കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു


ചെന്നൈ: കാമുകൻ വേറെ വിവാഹം ചെയ്‌തെന്ന വിവരം അറിഞ്ഞതിൽ‍ പ്രകോപിതയായി യുവതി യുവാവിനെ ആക്രമിച്ചു. കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ജീവനൊടുക്കാനും അവർ‍ ശ്രമിച്ചു. കോയന്പത്തൂർ‍ പീളമേട്ടിൽ‍ സ്വകാര്യ അപ്പാർ‍ട്ട്‌മെന്‍റിലാണ് സംഭവം. തിരുവനന്തപുരം കൊടിപുരം ആർ‍.രാഗേഷ് (30) ആണ് യുവതിയുടെ ആക്രമണത്തിന് ഇരയായത്. കാഞ്ചിപുരം മീനംപാക്കം തരുവള്ളുവർ‍ നഗറിലെ പി.ജയന്തി (27) ആണ് യുവാവിനെ ആക്രമിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്. ആസിഡ് ഒഴിക്കുക മാത്രമല്ല കത്തികൊണ്ടു യുവാവിനെ കുത്തിപ്പരിക്കേൽ‍പ്പിക്കുകയും ചെയ്തു. തുടർ‍ന്നാണ് യുവതി വിഷം കഴിച്ചത്. അപ്പാർ‍ട്ട്‌മെന്‍റിലെ സുരക്ഷാ ജീവനക്കാരും ബഹളം കേട്ടെത്തിയ അയൽ‍ക്കാരും ചേർ‍ന്നാണ് ഇരുവരെയും ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചത്. 

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയിൽ‍നിന്നുള്ള റിപ്പോർ‍ട്ട്. നേരത്തെ ഭർ‍ത്താവുമായി വേർ‍പിരിഞ്ഞ ജയന്തി ദുബായിലെ ഒരു മസാജ് സെന്‍ററിൽ‍ ജോലി ചെയ്തു വരവേയാണ്ര രാഗേഷിനെ പരിചയപ്പെടുന്നത്. ആദ്യ ബന്ധത്തിൽ‍ ഒരു കുട്ടിയുള്ള ജയന്തി ദുബായിൽ‍ രാഗേഷിനൊപ്പമാണ് കുറെക്കാലം താമസിച്ചത്. കഴിഞ്ഞ ജൂലൈയിൽ‍ ജയന്തി ചെന്നൈയിലേക്കും ഒക്ടോബറിൽ‍ രാഗേഷ് നാട്ടിലേക്കും മടങ്ങി. നാട്ടിൽ‍ എത്തിയ ശേഷം രാഗേഷ് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. ഈ വിവാഹത്തിന്‍റെ കാര്യം അറിയിക്കാനാണ് ജയന്തിയോടു കോയന്പത്തൂരിലെത്താൻ‍ രാഗേഷ് ആവശ്യപ്പെട്ടത്. യുവാവ് വേറെ വിവാഹം കഴിച്ചതായി അറിയിച്ചതോടെ യുവതി പ്രകോപിതയാവുകയായിരുന്നു. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആക്രമിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed