വിദേശരാജ്യങ്ങളിൽ‍ നിന്നും മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല


മുംബൈ: ഒമിക്രോൺ ഭീതിയിൽ‍ രാജ്യം ജാഗ്രത കാത്തുസൂക്ഷിക്കുന്പോൾ‍ വിദേശരാജ്യങ്ങളിൽ‍ നിന്നും മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെത്തിയ 295 പേരിൽ‍ 109 പേരെ കാണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് അധികൃതർ‍ നൽ‍കുന്ന വിശദീകരണം. ഇവരെ ഫോണിൽ‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. മറ്റ് ചിലർ‍ നൽ‍കിയിരിക്കുന്ന വിലാസം തെറ്റാണെന്ന് കല്യാൺ ഡോംബിവാലി മുൻസിപ്പൽ‍ കോർ‍പ്പറേഷൻ മേധാവി വിജയ് സൂര്യവാൻഷി അറിയിച്ചു. 

അറ്റ് റിസ്ക് രാജ്യങ്ങളിൽ‍ നിന്നെത്തുന്നവർ‍ നിർ‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്‍റൈനിൽ‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് പരിശോധന നടത്തണമെന്നുമാണ് നിർ‍ദേശം. നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം കൂടി ക്വാറന്‍റൈനിൽ‍ കഴിയണം. ക്വാറന്‍റൈൻ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഹൗസിംഗ് സൊസൈറ്റി അംഗങ്ങൾ‍ക്ക് ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

article-image

tseydry

You might also like

Most Viewed