ഇന്ത്യ കൊവിഡ് വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ചു


ന്യൂഡൽഹി: അയൽ രാജ്യങ്ങളിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി പുനഃരാരംഭിച്ച് ഇന്ത്യ. മ്യാന്മാർ, ബംഗ്ലാദേശ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ആരംഭിച്ചത്. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വാക്സിൻ കയറ്റുമതി ഇന്ത്യ പുനഃരാരംഭിച്ചത്. 10 കോടി കൊവിഡ് വാക്‌സിനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ഇന്ത്യ നിർത്തിവച്ചിരുന്നു. എന്നാൽ ഇപ്പോൾ രാജ്യത്തിന്റെ ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കാവുന്ന തരത്തിൽ വാക്‌സിൻ ഉൽപാദനം വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് വാക്‌സിൻ വിതരണം പുനഃരാരംഭിച്ചിരിക്കുന്നത്.

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുകയും സാഹചര്യം നിയന്ത്രണ വിധേയമാകുകയും ചെയ്തതോടെ ഇന്ത്യ വാക്‌സിൻ കയറ്റുമതി പുനഃരാരംഭിക്കുമെന്ന് കഴിഞ്ഞ മാസം ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed