എയർ‍മാർ‍ഷൽ‍ വി.ആർ‍ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും


ന്യൂഡൽഹി: എയർ‍മാർ‍ഷൽ‍ വി.ആർ‍. ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും. പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എയർ‍ചീഫ് മാർ‍ഷൽ‍ ആർ‍.കെ.എസ്. ഭദൗരിയ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

ഈ മാസം 30ന് ഭദൗരിയ വിരമിക്കും. നിലവിൽ‍ വ്യോമസേന ഉപമേധാവിയാണ് ചൗധരി. 1982 ബാച്ച് ഉദ്യോഗസ്ഥനാണ് അദ്ദേഹം.

You might also like

Most Viewed