ചെന്നൈ സെൻ‍ട്രൽ‍ റെയിൽ‍വേ സ്‌റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാർ‍ക്ക് കർ‍ശന കോവിഡ് പരിശോധന


ചെന്നൈ: ചെന്നൈ സെൻ‍ട്രൽ‍ റെയിൽ‍വേ സ്‌റ്റേഷനിലെത്തുന്ന മലയാളി യാത്രക്കാർ‍ക്ക് കർ‍ശന കോവിഡ് പരിശോധന. യാത്രക്കാരെ ആദ്യം തെർ‍മൽ‍ സ്‌കാനിംഗിന് വിധേയരാക്കും. പനിയുള്ളവർ‍ ആർ‍ടിപിസിആർ‍ ടെസ്റ്റ് നടത്തണം. പരിശോധന ഫലം നെഗറ്റീവ് ആണെങ്കിൽ‍ മാത്രമേ പുറത്തുവിടുകയുള്ളു. എല്ലാ യാത്രക്കാരും ഇ പാസിനു പുറമെ ആർ‍ടിപിസിആർ‍ നെഗറ്റീവ് സർ‍ട്ടിഫിക്കറ്റോ രണ്ട് പ്രാവശ്യം വാക്‌സിനെടുത്തതിന്റെ രേഖയോ ഹാജരാക്കണം. 

അതേസമയം, പരിശോധന നടപടികൾ വിലയിരുത്തുന്നതിനായി തമിഴ്നാട് ആരോഗ്യ−ദേവസ്വം മന്ത്രി ശേഖർബാബു, ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തിങ്കളാഴ്ച പുലർച്ച േസ്റ്റഷനിലെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed