ഇന്ത്യയിൽ കോവിഡ് വ്യാപനത്തിൽ വൻ കുറവ്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനത്തിൽ വൻ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിനിടെ രാജ്യത്തെ ഏറ്റവും കുറഞ്ഞ വ്യാപനമാണ് ഇന്ന് രേഖപ്പെടുത്തിയത്. തിങ്കളാഴ്ചത്തേതിലും 20 ശതമാനം കുറവ് കോവിഡ് കേസുകളാണ് ഇന്നു റിപ്പോർട്ട് ചെയ്തത്.
373 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 4,28,682 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,511 പേർ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 3.88 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് നിലവില്‍ ചികിത്സയിലുള്ളത്.

