ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിൽ എത്തും


ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർ‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്നു വൈകുന്നേരത്തോടെ ഉണ്ടാവും. കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ജ്യോതിരാദിത്യ സിന്ധ്യ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിൽ എത്തും. ആസാമിൽനിന്നുള്ള സർബാനന്ദ സോനോവാൾ, മഹാരാഷ്ട്രയിൽനിന്നുള്ള നാരായണ റാണെ തുടങ്ങിയവരും കാബിനറ്റ് മന്ത്രിമാരാകും. വൈകുന്നേരം അഞ്ചുമണിയോടെയാണ് മന്ത്രിസഭാ പുനഃസംഘടനാ പ്രഖ്യാപനം പ്രതീക്ഷിക്കുന്നത്. ഇതിനു മുന്നോടിയായി സാന്പത്തിക കാര്യങ്ങളുടെ കാബിനറ്റ് കമ്മിറ്റി (സിസിഇഎ) യോഗവും ബുധനാഴ്ച നടക്കാനിരുന്ന മറ്റ് കാബിനറ്റ് യോഗങ്ങളും റദ്ദാക്കുകയും ചെയ്തിരുന്നു. 

ബിജെപി ദേശീയ വക്താവ് മീനാക്ഷി ലേഖി, കർണാടകയിൽ നിന്നുള്ള ശോഭാ കരന്തലജെ എന്നിവരും മന്ത്രിയാകുമെന്ന് സൂചനയുണ്ട്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന് കാബിനറ്റ് പദവി നൽകി സ്ഥാനക്കയറ്റം നൽകിയേക്കും. ഠാക്കൂർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ജെഡിയുവിൽനിന്ന് ആർ.പി. സിംഗ്, ലാലൻ സിംഗ് എന്നിവരും മന്ത്രിയായേക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed