മിസോറാമിൽ നിന്ന് മാറ്റം; ശ്രീധരൻപിള്ള ഇനി ഗോവ ഗവർണർ

ന്യൂഡൽഹി: മിസോറാം ഗവര്‍ണറായിരുന്ന പി.എസ് ശ്രീധരന്‍പിള്ളയെ സ്ഥലം മാറ്റി ഗോവ ഗവര്‍ണറായി നിയമിച്ചു. പുതിയ ഗവര്‍ണര്‍മാരുടെ പട്ടികയിലാണ് ശ്രീധരൻപിള്ളയെ ഗോവയിലേക്ക് മാറ്റിയത്. എട്ട് സംസ്ഥാനങ്ങളിലാണ് പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചത്. ഹരിബാബു കംമ്പാട്ടിയാണ് പുതിയ മിസോറാം ഗവർണർ. ഹരിയാന ഗലവര്‍ണറായിരുന്ന സത്യദേവ് നാരായണ് ആര്യയെ ത്രിപുരയിലേക്ക് സ്ഥലംമാറ്റി. ത്രിപുര ഗവര്‍ണറായിരുന്ന രമേശ് ബൈസിനെ ജാര്‍ഖണ്ഡ് ഗവര്‍ണറാക്കി. നിലവില്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയായ തവർ ചന്ദ് ഗെലോട്ട് കര്‍ണാടക ഗവര്‍ണറാകും