ബി.എം കുട്ടിയുടെ ആത്മകഥയുടെ മലയാള പരിഭാഷയുടെ പതിപ്പ് പ്രകാശനം ചെയ്തു


മനാമ; ഇന്ത്യ പാകിസ്ഥാൻ സമാധാനത്തിനു വേണ്ടി പരിശ്രമിച്ച മലയാളി പത്രപ്രവർത്തകനായ ബിയ്യാത്തിൽ മുഹിയുദ്ദീൻ കുട്ടി എന്ന ബി എം കുട്ടിയുടെ ആത്മകഥയായ സിക്സ്റ്റി ഈയേർസ് ഇൻ സെൽഫ് എക്സൈൽ നോ റിഗ്രറ്റ്സ് എ പൊളിറ്റിക്കൽ ഓട്ടോബയോഗ്രാഫി എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ ബി എം കുട്ടി - ഒരു പാക്കിസ്ഥാൻ മലയാളിയുടെ ആത്മകഥ എന്ന പുസ്തകത്തിന്റെ പതിപ്പ് ബഹ്റൈൻ തിരൂർ കൂട്ടായ്മ പ്രസിഡണ്ട് കുന്നത്ത് പറമ്പിൽ മുഹമ്മദ് അഷ്റഫ് കിംഗ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവിയും, ആരോഗ്യ മേഖലയിലെ സാമൂഹ്യ പ്രവർത്തകനും ആയ ഡോക്ടർ യാസർ ചോമയിലിന് നൽകി പ്രകാശനം ചെയ്തു. ബി എം കുട്ടിയുടെ സഹോദരപുത്രൻ ബിയ്യാത്തിൽ വാഹിദ് പുസ്തക പരിചയം നടത്തി. തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ, ഷമീർ പൊട്ടച്ചോല, നിസാർ കീഴേപ്പാട്ട്, സതീശൻ പടിഞ്ഞാറെക്കര, അയ്യൂബ് മുണ്ടേക്കാട്ട്, സൽമാൻ അബ്ദുൾ സമദ് തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Straight Forward

Most Viewed