ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന ആവശ്യം തള്ളി ഹർജിക്കാരന് പിഴയും ഈടാക്കി സുപ്രീംകോടതി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി, ഹർജിക്കാരൻ 50,000 രൂപ പിഴ നൽകണമെന്ന് വിധിച്ചു. കോടതിയുടെ സമയം പാഴാക്കിയതിനാണ് ശിക്ഷ വിധിച്ചത്.
ജസ്റ്റീസ് രോഹിന്ദൻ നരിമാൻ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.