ഹോപ്പ് ബഹ്റൈൻ ധനസഹായം നൽകി

മനാമ: ദീർഘ നാളായി ശാരീരിക പ്രശ്നങ്ങൾ മൂലം കിടപ്പിലായ പത്തനംതിട്ട സ്വദേശി വിനോദിദിന് ബഹ്റൈൻ ഹോപ്പ് സഹായം കൈമാറി. അടിയന്തിര ശസ്ത്രക്രിയക്കായി നാട്ടിലേയ്ക്ക് പോകാൻ ഇദ്ദേഹത്തിന് യാത്ര ടിക്കറ്റും, വീൽ ചെയറും ഹോപ്പിന്റെ പ്രതിനിധി ഫൈസൽ റിദയാണ് കൈമാറിയത്. കൂടാതെ അംഗങ്ങളിൽ നിന്നും സമാഹരിച്ച 29,500 രൂപ ചികിത്സാ സഹായവും മറ്റ് യാത്രാസൗകര്യങ്ങളും ഒരുക്കിനൽകാൻ ഹോപ്പിന് സാധിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു. ജയേഷ് കുറുപ്പ്, സിബിൻ സലിം, ഗിരീഷ് ജി പിള്ള തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.