ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച് അപകടം: അഞ്ച് മരണം


 

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാതയിൽ മാലിന്യം കത്തിച്ച പുക കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്. ആന്ധ്രാ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസ് മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയും പിന്നാലെ ഒരു ബസിന് പിന്നിൽ ട്രക്ക് ഇടിക്കുകയും ആയിരുന്നു. അപകടത്തിൽ രണ്ട് ബസുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി ആളുകളുടെ നില ഗുരുതരമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed