ബഹ്റൈനിൽ കോവിഡ് രോഗവ്യാപനത്തിൽ വർദ്ധനവ്
മനാമ:
ബഹ്റൈനിൽ ഇതാദ്യമായി ഒരു ദിവസത്തെ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്നലെ പരിശോധനകൾ നടന്ന 16820 പേരിൽ 309 വിദേശികൾ ഉൾപ്പടെ 1027 പേർക്കാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. 643 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 133098 ആയി. അതേസമയം ഇന്നലെ മരണങ്ങളൊന്നും രേഖപ്പെടുത്തിയില്ല. നിലവിൽ കോവിഡ് മരണങ്ങൾ 513 ആണ്. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8234 ആണ്. 58 പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. നിലവിൽ 4,87,640 പേരാണ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. ഇതിൽ 2,48,077 പേർ രണ്ട് ഡോസുകൾ സ്വീകരിച്ചവരാണ്. ഇന്നലെ 9546 പേർക്കാണ് വാക്സിൻ നൽകിയത്.

