കോവിഡ് മരണങ്ങളിൽ 88 ശതമാനവും 45 വയസിനു മുകളിലുള്ളവർ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് മരണങ്ങളിൽ 88 ശതമാനവും 45 വയസിനു മുകളിലുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ റിപ്പോർട്ട്. ഈ പ്രായത്തിലുള്ളവരുടെ മരണനിരക്ക് 2.85 ശതമാനമാണെന്നും ദേശീയ ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.
കോവിഡ് ബാധയുമായി ബന്ധപ്പെട്ട് സംരക്ഷിക്കപ്പെടേണ്ട ഏറ്റവും ദുർബലമായ വിഭാഗമായി ഈ വിഭാഗക്കാർ മാറിയിരിക്കുകയാണ്. കോവിഡ് കേസുകളിൽ ഏകദേശം മൂന്ന് ശതമാനം കേസുകളും പ്രധാനമായും രാജ്യത്തെ 10 ജില്ലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും രാജേഷ് ഭൂഷൺ പറഞ്ഞു.

