കോവിഡ് വാക്സിൻ കയറ്റുമതി ഇന്ത്യ താൽക്കാലികമായി നിർത്തി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കയറ്റുമതി നിർത്തി ഇന്ത്യ. രാജ്യത്ത് കോവിഡ് വർധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ വാക്സിൻ കയറ്റുമതി താത്കാലികമായി നിർത്തിയത്. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അൻപതിലേറെ രാജ്യങ്ങൾക്ക് ഇന്ത്യ നേരിട്ട് വാക്സിൻ നൽകിയിരുന്നു. 190 രാജ്യങ്ങൾക്ക് ഡബ്ല്യൂഎച്ച്ഒ വഴിയും ഇന്ത്യ വാക്സിൻ നൽകിയിരുന്നു. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അൻപതിനായിരത്തിനടുത്ത് എത്തിയ സാഹചര്യത്തിലാണ് കേന്ദ്രത്തിന്‍റെ നടപടി.

