ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക് കോവിഡ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും താനുമായി സന്പർക്കത്തിൽ വന്നവർ പരിശോധന നടത്തണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

