കോവിഡ്: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചാബ്; സ്കൂളുകൾ അടച്ചിടും


ചണ്ഡീഗഢ്: കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പഞ്ചാബ് സർക്കാർ. പരിശോധനകൾ വർദ്ധിപ്പിക്കാനും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ വ്യാപകമാക്കാനും തീരുമാനിച്ചതായി സംസ്ഥാന സർക്കാർ വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 31 വരെ അടച്ചിടും. പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്ച മുതൽ നിലവിൽ വരുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കോവിഡ് പരിശോധനകൾ പ്രതിദിനം 35,000 ആയി വർദ്ധിപ്പിക്കും. കോവിഡ് ചികിത്സ നടത്തുന്ന ആശുപത്രികളിൽ കൂടുതൽ കിടക്കകൾ തയ്യാറാക്കാനും അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ തൽക്കാലത്തേക്ക് മാറ്റിവെക്കാനും നിർദേശിച്ചു. കോവിഡ് 19 മൂലം ജീവന് വെടിഞ്ഞവരെ അനിസ്മരിക്കുന്നതിന് എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ ഒരു മണിക്കൂർ നിശബ്ദത പാലിക്കാനും തീരുമാനിച്ചു. ഈ സമയത്ത് വാഹനഗതാഗതം അടക്കമുള്ളവ അനുവദിക്കില്ല.

മെഡിക്കൽ കോളേജുകളും നേഴ്സിങ് കോളേജുകളും ഒഴികെയുള്ള എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളും മാർച്ച് 31ന് വരെ അടച്ചിടും. സിനിമാശാലകളിൽ 50 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. മാളുകളിൽ ഒരു സമയത്ത് 100 പേരെ മാത്രമേ അനുവദിക്കൂ. ഞായറാഴ്ചകളിൽ സിനിമാശാലകൾ, മൾട്ടിപ്ലക്സുകൾ, റസ്റ്റോറന്റുകൾ, മാളുകൾ തുടങ്ങിയവ ഞായറാഴ്ചകളിൽ അടച്ചിടും. രോഗബാധ കൂടുതലുള്ള 11 ജില്ലകളിലെ നഗരപ്രദേശങ്ങളിൽ രാത്രികാല കർഫ്യൂ രണ്ടു മണിക്കൂർ കൂടി വർധിപ്പിക്കും. ഈ നഗരങ്ങളിൽ സാമൂഹ്യമായ കൂടിച്ചേരലുകൾ തടഞ്ഞിട്ടുണ്ട്. ശവസംസ്കാരച്ചടങ്ങുകൾ, വിവാഹങ്ങൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ പാടുള്ളൂ. ഇത് ഞായറാഴ്ച മുതൽ നിലവിൽവരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed