ഇന്ത്യയിൽ 16,577 പേർക്ക് കൂടി കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേർക്ക് കൂടി കോവിഡ്−19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,10,63,491 ആയി.  12,179 പേർ‍ കൂടി രോഗമുക്തരായതോടെ രാജ്യത്താകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,07,50,680 ആയി. നിലവിൽ‍ രാജ്യത്ത് 1,55,986 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനിടെ 120 പേർ‍ കൂടി കോവിഡ് മൂലം മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,56,825 ആയി.  രാജ്യത്ത് ഇതു വരെ 1,34,72,643 പേർ‍ കോവിഡ് വാക്‌സിൻ‍ സ്വീകരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed