ഇന്ത്യൻ മണ്ണ് മോദി ചൈനയ്ക്ക് കൈമാറി

ന്യൂഡൽഹി: ഇന്ത്യൻ മണ്ണ് മോദി ചൈനയ്ക്ക് കൈമാറിയെന്ന ആരോപണവുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സേന പിടിച്ച സ്ഥലങ്ങളെല്ലാം തിരിച്ചു നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ഏപ്രിലിൽ സ്ഥിതി പുനഃസ്ഥാപികാൻ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.
ദെപ്സാങ് സമതലത്തിലും ഗോഗ്രയിലും ചൈന തുടരുന്നുവെന്നും രാഹുൽ പറഞ്ഞു. സൈന്യം ഫിംഗർ നാലിൽനിന്ന് ഫിംഗർ മൂന്നിലേക്ക് മാറിയതെന്തിനാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന്‍റെ ധീരതയും ത്യാഗവും പാഴാക്കുകയാണെന്നും മൂന്ന് സേനാവിഭാഗങ്ങളും ചൈനയെ നേരിടാൻ തയാറെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.