കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പിന് വഴങ്ങി ട്വിറ്റർ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ മുന്നറിയിപ്പിന് പിന്നാലെ 97 ശതമാനം അക്കൗണ്ടുകളും മരവിപ്പിച്ച് ട്വിറ്റർ. 1,398 അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ബാക്കി അക്കൗണ്ടുകളെ സംബന്ധിച്ചുള്ള നടപടികൾ ട്വിറ്റർ ആരംഭിച്ചതായാണ് വിവരം. ട്വിറ്ററിന്‍റെ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥതലത്തിൽ മാറ്റമുണ്ടാകുമെന്നും ട്വിറ്റർ കേന്ദ്രസർക്കാരിനെ അറിയിച്ചു. ചെങ്കോട്ടയിലെ സംഘർഷവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടുകളും ട്വീറ്റുകളുമാണ് നീക്കം ചെയ്യുന്നത്.