കർ‍ഷകരുടെ ദേശീയ പാത ഉപരോധം നാളെ


ന്യൂഡൽഹി: കർ‍ഷകരുടെ ദേശീയ പാത ഉപരോധം നാളെ. ഉപരോധത്തെ നേരിടാൻ സിംഗു അതിർ‍ത്തിയിൽ‍ സുരക്ഷ വർദ്‍ധിപ്പിച്ച് ഡൽ‍ഹി പോലീസ്. കൂടുതൽ‍ അർ‍ധ സൈനികരെ പ്രദേശത്ത് വിന്യസിച്ചു. കൂടാതെ അഞ്ചിടങ്ങളിൽ‍ കൂടി കോൺക്രീറ്റ് ബാരിക്കേഡുകൾ‍ സ്ഥാപിച്ചു.  ആറാം തീയതിയിലെ പ്രക്ഷോഭത്തിൽ‍ രാജ്യത്തെ എല്ലാ ദേശീയ പാതകളും സ്തംഭിക്കുമെന്നാണ് കർ‍ഷക സംഘടനകൾ‍ നൽ‍കിയിരിക്കുന്ന മുന്നറിയിപ്പ്.

എന്നാൽ‍ ഗതാഗതം തടസപ്പെടുത്താതിരിക്കാനാണ് നടപടിയെന്നാണ് പോലീസ് നൽ‍കുന്ന വിശദീകരണം. സിംഗുവിൽ സംയുക്ത കിസാൻ മോർച്ചയുടെ യോഗം ഇന്ന് നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed