രാജ്യസഭയിൽ പ്രതിഷേധിച്ച മൂന്ന് എംപിമാരെ സസ്പെൻഡ് ചെയ്തു
ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിഷേധിച്ച മൂന്ന് എഎപി എംപിമാരെ സസ്പെൻഡ് ചെയ്തു. നടുത്തളത്തിൽ ഇറങ്ങി നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്പെൻഷൻ നടപടിയെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ വെങ്കയ്യ നായിഡു അറിയിച്ചു. ശശി തരൂരിനും മാധ്യമപ്രവർത്തകർക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെയാണ് കോൺഗ്രസ് ഉൾപ്പെടുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു.

