വി.കെ ശശികല ആശുപത്രി വിട്ടു

ചെന്നൈ: മുൻ എഐഎഡിഎംകെ നേതാവ് വി.കെ ശശികല ആശുപത്രി വിട്ടു. അനധികൃത സ്വത്ത് സന്പാദനക്കേസിൽ പരപ്പന അഗ്രഹാര ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ശശികല ജനുവരി 27നാണ് ജയിൽ മോചിതയായത്. എന്നാൽ
കൊറോണയെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥകൾ കാരണം ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടെങ്കിലും ശശികല വീട്ടിൽ നിരീക്ഷണത്തിൽ കഴിയും. തുടർന്ന് തെരഞ്ഞെടുപ്പിന്റെ ചർച്ചകളിലേക്കും പ്രചാരണ പരിപാടികളിലേക്കും കടക്കുമെന്നാണ് സൂചന.