കോവിഡ്: ബ്രിട്ടനിൽ നിന്ന് എത്തുന്നവർക്ക് ഇളവ്

ന്യൂഡൽഹി: ബ്രിട്ടനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവർക്ക് ഏഴുദിവസത്തെ നിർബന്ധിത ക്വാറന്‍റൈൻ ഒഴിവാക്കി. നെഗറ്റീവായവർ വീട്ടിൽ ക്വാറന്‍റൈനിൽ കഴിഞ്ഞാൽ മതിയെന്നാണ് നിർദേശം. ബ്രിട്ടനിൽ കോവിഡിന്‍റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിനു പിന്നാലെയാണ് സർക്കാർ കേന്ദ്രത്തിലെ ക്വാറന്‍റൈന്‍ കർശനമാക്കിയിരുന്നത്.
ഏഴ് ദിവസം സർക്കാർ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്‍റൈനിൽ കഴിയണമെന്നായിരുന്നു മാർഗനിർദേശത്തിൽ നേരത്തേ നിർബന്ധമാക്കിയിരുന്നത്.