ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം

ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്കു സമീപം സ്ഫോടനം. വെള്ളിയാഴ്ച വൈകുന്നേരം എംബസിക്കു സമീപത്തെ നടപ്പാതയിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡൽഹി പോലീസാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടനത്തിൽ നാലോ അഞ്ചോ കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്നു അബ്ദുൾ കാലാം റോഡ് പോലീസ് വളഞ്ഞു. പ്രദേശത്ത് പോലീസ് പരിശോധന നടത്തിവരികയാണ്. വിജയചൗക്കിൽനിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് സ്ഫോടനം നടന്നത്.