സഹപ്രവർത്തകന്റെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു

റായ്പൂർ: ഛത്തീസ്ഗഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. നാരയൺപൂർ നിവാസിയായ പ്രമോദ് കുമാറാണ് കൊല്ലപ്പെട്ടത്. രണ്ടു ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിആർപിഎഫ് ബസ്തർ ബറ്റാലിയനിലെ സന്തോഷ് വചതിനും മറ്റൊരു സിആർപിഎഫ് കോൺസ്റ്റബിളിനുമാണ് പരിക്കേറ്റത്. ഗിരീഷ് കുമാർ എന്ന ഉദ്യോഗസ്ഥനാണ് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർത്തത്.
സന്തോഷ് വചതിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. വെടിവെയ്പ്പിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഗിരീഷിനും വെടിവെയ്പ്പിൽ സാരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.