കോവിഡിന്റെ യുകെ വകഭേദം കൂടുതൽ മാരകം

ലണ്ടൻ: യുകെയിൽ കണ്ടെത്തിയ കോവിഡിന്‍റെ പുതിയ വകഭേദം കൂടുതൽ മാരകമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതകമാറ്റം സംഭവിച്ച വൈറസ് കൂടുതൽ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിനു പുറമേ വകഭേദം വന്ന വൈറസിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും ഇതിന് തെളിവുകളുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. മരണസംഖ്യയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു.