ഇന്ത്യയിൽ കോവിഡ് വ്യാപനം കുറയുന്നു
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,645 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേർ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,04,50,284 ആയി. മരണസംഖ്യ 1,50,999 ആയി ഉയർന്നു. 24 മണിക്കൂറിനിടെ 19,299 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തർ 1,00,75,950 ആയി. കേരളം, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ ഇപ്പോഴും വർധിക്കുന്നത്.

