ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കര്‍ഷക സംഘടനകള്‍
ന്യൂഡൽഹി: ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം നൽകി കർഷക സംഘടനകൾ. വിവാദമായ മൂന്നു കാർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താലിന് ആഹ്വാനം നൽകിയിരിക്കുന്നത്. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ റോഡുകളും തടയുമെന്നും കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നാളെ സർക്കാർ വിളിച്ചു ചേർത്തിരിക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.
വ്യാഴാഴ്ച കേന്ദ്ര സർക്കാരും കർഷക പ്രതിനിധികളും തമ്മിൽ നടത്തിയ നാലാം റൗണ്ട് ചർച്ച സമവായത്തിൽ എത്തിയിരുന്നില്ല. മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കുന്നതു വരെ പ്രതിഷേധം തുടരുമെന്ന നിലപാടാണ് കർഷക സംഘടനാ നേതാക്കൾ.

