ഇന്ത്യയിൽ കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്സിൻ ആഴ്ചകൾക്കകം വിതരണത്തിന് തയ്യാറാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സിൻ വില സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുമായി ചർച്ച തുടരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർവകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ ചേർന്നു പ്രവർത്തിക്കുകയാണ്. ഗവേഷകരിൽ നിന്ന് അനുമതി ലഭിച്ചാൽ ഇന്ത്യയിൽ കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും. ആരോഗ്യപ്രവര്‍ത്തകർ, കൊവിഡ് പ്രതിരോധപ്രവര്‍ത്തകർ, വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന വയോജനങ്ങൾ എന്നിവർക്കായിരിക്കും ആദ്യഘട്ടത്തിൽ വാക്സിൻ നൽകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഡൽഹിയിൽ പുരോഗമിക്കുന്ന സർവകക്ഷി യോഗത്തിൽ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പന്ത്രണ്ട് നേതാക്കൾ പങ്കെടുത്തു. വാക്‌സിൻ വിതരണം സംബന്ധിച്ച നിർദേശങ്ങൾ എഴുതി നൽകാൻ പ്രധാനമന്ത്രി നേതാക്കളോട് നിർദേശിച്ചിട്ടുണ്ട്.

