ലവ് ജിഹാദ് തടയാൻ നിയമനിർമാണത്തിനൊരുങ്ങി മധ്യപ്രദേശ് സർക്കാർ
ഭോപ്പാൽ: ലവ് ജിഹാദ് തടയാൻ നിയമനിർമാണത്തിനു മധ്യപ്രദേശ് സർക്കാർ ഒരുങ്ങുന്നു. ബിൽ ഉടൻ സംസ്ഥാന നിയമസഭയിൽ കൊണ്ടുവരുമെന്നും നിയമലംഘകർക്ക് അഞ്ചുവർഷം കഠിനതടവു ലഭിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമം കൊണ്ടുവരാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്യും.
സ്വന്തം സമ്മതപ്രകാരമുള്ള മതംമാറ്റത്തിന് ഒരു മാസം മുന്പു കളക്ടർക്ക് അപേക്ഷ നൽകണം.
ലവ് ജിഹാദിനെതിരെ നിയമനിർമാണം നടത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നേരത്തേ സൂചന നൽകിയിരുന്നു. ബിജെപി തന്നെ ഭരിക്കുന്ന കർണാടകയ്ക്കും ഹരിയാനയ്ക്കും പിന്നാലെയാണു മധ്യപ്രദേശും ലവ് ജിഹാദ് ആരോപിച്ച് ഇതര മതസ്ഥരുടെ വിവാഹം തടയാൻ ആലോചിക്കുന്നത്.

