കിയയുടെ പുതു പുത്തൻ മോഡൽ


കിയ എന്ന കൊറിയൻ കമ്പനി കാർ പ്രേമികൾ നെഞ്ചിലേറ്റിയ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ആധിപത്യം നേടിയെടുത്തിരുന്നു.ഇപ്പോഴിതാ പുതിയ മോഡലായ സോണറ്റ് രംഗത്തെത്തിയിരിക്കുകയാണ്.

മറ്റു വമ്പൻ കാർ നിർമാതാക്കളുടെ COMPACT SUV മോഡലുകൾക്ക് വൻ ഭീഷണിയാകുന്ന വിധത്തിലാണ് പുതിയ മോഡലായ സോണറ്റ് രൂപകൽപന ചെയ്തിരിക്കുന്നത്. കിയ എന്ന ബ്രാൻഡിനെ ഓർമപ്പെടുത്തുന്ന വിധത്തിലുള്ള ടൈഗർ നോസ് ഗ്രില്ല് ക്രോം ഫിനിഷിങ്ങോട് കൂടി അതിമനോഹരമായി രൂപകൽപന ചെയ്ത് മറ്റേത് മോഡൽകാറുകളുടെയും മധ്യത്തിൽ തല ഉയർത്തിപ്പിടിച്ച് നിൽക്കുന്ന വിധത്തിലാണ് സൊണറ്റിന്റെയും രൂപകൽപന.

LED ഹെഡ്‍ലാംപുകൾ, ഹൃദയ താളത്തെഓർമപ്പെടുത്തുന്ന തനത് DRLs, ബമ്പറിന്റെ രൂപകൽപന, ഫോഗ് ലാമ്പുകൾ,ബോണറ്റ് എന്നിവ ഒരു പൗരുഷരൂപം നൽകുന്നതിനൊപ്പം കാഴ്ച്ചയിൽ സുന്ദരവുമാണ് സോണറ്റിന്റെ ഉൾവശം സീറ്റുകൾ ,ഡോർ പാഡുകൾ, സ്റ്റിയറിംഗ് വീൽ,ഡാഷ്‌ബോർഡ് തുടങ്ങിയവ മികച്ച ലെതർ, പ്ലാസ്റ്റിക്എന്നിവയാൽ നിർമ്മിക്കപ്പെട്ടതുമാണ്.ഇവയെല്ലാം കിയ കാറുകളെവ്യത്യസ്തമാക്കുന്നു.

വിനോദോപാധികളിലും കിയ യാതൊരു വിട്ടുവീഴ്ചയുംനടത്തിയിട്ടില്ല എന്നതിന്റെ ഉത്തമഉദാഹരണമാണ് ഇതിലെ എല്ലാ ബേസിക് ഫീച്ചറുകൾക്കൊപ്പം നാവിഗേഷൻ സൗകര്യങ്ങളോട് കൂടിയ 10.25 inch ടച്ച് സ്ക്രീൻ.ഇതോടൊപ്പം കിയയുടെ വൈറസ് പ്രൊട്ടക്ഷനുള്ള എയർ പ്യുരിഫയർ എന്നിവ മാറ്റ് കൂട്ടുന്നു. സോണറ്റിന്റെ മറ്റു സവിശേഷതകളിൽ Auto Climate Control, Sunroof, auto headlamps, Tyre Pressure Monitor System, cooled wireless phone-charging bay, front & amp; rear parking
sensors എന്നിവയോടൊപ്പം സുരക്ഷാ ഉപാധികളായ 6 Air Bags, ABS with EBD, ESC, Hill-Asst Control (HAC), Vehicle Satbility Management (VSM), brake assist എന്നിവ മികച്ച നിലവാരം പുലർത്തുന്നു.

മികച്ച ബൂട്ട് സ്‌പേസ്, ഫ്ലാറ്റ് ബോട്ടംസ്റ്റിയറിംഗ് വീൽ, മികച്ച നിലവാരത്തിലുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വിവിധ സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനാവശ്യമായ ഡ്രൈവ് മോഡുകൾ എന്നിവ സോണറ്റിനെ വ്യത്യസ്തമാക്കുന്നതിനൊപ്പം പുതുമയുള്ളതുമാക്കുന്നു .

മറ്റു സവിശേഷതകളിൽ, ഇതിന് കമ്പനി 5 തരത്തിലുള്ള ഗിയർ ബോക്സ് തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നു (5/6 speed Manual, clutchless manual or IMT, Torque Converter, dual clutch Auto), എൻജിനിൽ 1.2 പെട്രോൾ , 1.0 direct- injection turbo- petrol, 1,5 turbo- diesel എന്നീ ഓപ്ഷനുകൾ ഉണ്ട് . കിയ സോണറ്റിന്റെ എക്സ്-ഷോറൂം വില 6.71 – 12.99 ലക്ഷം രൂപയാണ്
പ്രസിദ്ധികരിച്ചിട്ടുള്ളത്. തീർച്ചയായും കിയ സോണറ്റ് ഈ ശ്രേണിയിലുള്ള കോംപാക്ട് എസ് യു വി കളെ പിന്തള്ളുമെന്ന കാര്യത്തിൽ സംശയമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed