പബ്ജി ഇന്ത്യയിൽ തിരിച്ചെത്തുന്നു; പ്രഖ്യാപനം നടത്തി കന്പനി
ഇന്ത്യയിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് പബ്ജി മൊബൈൽ. പബ്ജി മൊബൈൽ ഇന്ത്യ എന്ന പേരിലാണ് ഗെയിമിന്റെ തിരിച്ചുവരവ്. പുതിയ ഗെയിം എന്ന് പുറത്തിറങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യ പബ്ജി അടക്കമുള്ള ആപ്പുകളെ നിരോധിച്ചത്. ഇതിന് പിന്നാലെ, ചൈന ആസ്ഥാനമായുള്ള ടെൻസെന്റ് ഗെയിമുമായുള്ള കരാർ അവസാനിപ്പിക്കുന്നതായി പബ്ജി കോർപ്പറേഷൻ അറിയിച്ചിരുന്നു.
അടിമുടി മാറ്റവുമായി പുതിയ ഗെയിം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് കന്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും പ്രാദേശികമായുള്ള മാറ്റങ്ങളും പുതിയ ഗെയിമിൽ ഉണ്ടാകും. ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഗെയിം ആകും അവതരിപ്പിക്കുക. ഡാറ്റ സുരക്ഷിതമാക്കാൻ കൃത്യമായ പരിശോധനകൾ നടത്തുമെന്നും കന്പനി വ്യക്തമാക്കുന്നു.

